സര്‍ക്കാര്‍ ജിവനക്കാരടെ അനുകൂല്യങ്ങള്‍ ഭാഗികമായി പുന:സ്ഥാപിച്ചു
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഭാഗികമായി പുന:സ്ഥാപിക്കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ഷം 10 ദിവസത്തെ ലീവ് സറണ്ടര്‍ അനുവദിക്കും. ലീവ് സറണ്ടര്‍ ആനുകൂല്യം എടുത്തുകളയുന്നതിന് മുമ്പ് 20 ദിവസത്തെ ലീവ് സറണ്ടര്‍ ചെയ്യാമായിരുന്നു. ലീവ് സറണ്ടര്‍ ആനുകൂല്യം ഭാഗികമായി പുന:സ്ഥാപിക്കുന്നതിലൂടെ 50 മുതല്‍ 75 കോടിവരെ ഖജനാവിന് അധികബാധ്യതയുണ്ടാവുമെന്ന് മന്ത്രിസഭയോഗത്തിന് ശേഷം മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
പുതുതായി നിയമനം ലഭിച്ച ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കാന്‍ തീരുമാനമായി. പുതുതായി നിയമനം ലഭിക്കുന്നവര്‍ക്ക് ഡിഎയും മറ്റ് ആനുകൂല്യങ്ങളും നല്‍കും. ഇത് ജൂണ്‍ ഒന്ന് മുതല്‍ ലഭിക്കും. പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് അടിസ്ഥാന ശമ്പളം മാത്രം നല്‍കാനുള്ള ഉത്തരവാണ് റദ്ദാക്കിയത്. ഇതിലൂടെ 35 കോടിയുടെ അധികബാധ്യതയാണുണ്ടാവുക.
പെന്‍ഷന്‍ കമ്യൂട്ടേഷന്‍ കാലയളവളവ് 12 വര്‍ഷമായി ചുരുക്കി. പ്രൊട്ടക്ടഡ് അധ്യാപകര്‍ക്ക് തുടര്‍ന്നും ശമ്പളം നല്‍കും. എന്നാല്‍ 1994 ജൂലായ് 14ന് മമുമ്പ് നിയമനം ലഭിച്ചവര്‍ക്ക് മാത്രമേ ശമ്പളം നല്‍കൂവെന്ന നിബന്ധനയില്‍ മാറ്റമില്ല. നിയമനനിരോധനം ഏതാനും ചില വകുപ്പുകളില്‍ കൂടി എടുത്തുകളയും.












Click it and Unblock the Notifications