Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോര്‍ത്തൂസ് മലബാറിക്കസ് പ്രകാശനം വ്യാഴാഴ്ച

തിരുവനന്തപുരം: മൂന്ന് നൂറ്റാണ്ട് പഴക്കമുള്ള ഹോര്‍ത്തൂസ് മലബാറിക്കസിന്റെ ഇംഗ്ലീഷ് പരിഭാഷ മെയ് 12 വ്യാഴാഴ്ച പുറത്തിറക്കും. കേരള സര്‍വകലാശാലയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

ദില്ലിയില്‍ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന പ്രകാശനച്ചടങ്ങില്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം പുസ്തകത്തിന്റെ ആദ്യപ്രതി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബി. ഇക്ബാലിന് നല്‍കും.

കേരളത്തിലെ ഔഷധച്ചെടികളെ കുറിച്ചുള്ള സമഗ്രഗ്രന്ഥമാണ് ഹോര്‍ത്തൂസ് മലബാറിക്കസ്. ലാറ്റിനില്‍ എഴുതിയ ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ആദ്യമായാണ് പുറത്തിറക്കുന്നത്.

കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍റിക് അഡ്രിയന്‍ വാന്‍ റീഡാണ് ഹോര്‍ത്തൂസ് മലബാറിക്കസ് എഴുതിയത്. എഴുന്നൂറിലേരെ ഔഷധസസ്യങ്ങളെ കുറിച്ചുള്ള വിവരണമാണ് പുസ്തകത്തില്‍. ഇട്ടി അച്ചുതന്‍ എന്ന ആളിന്റെ താളിയോലകള്‍ പരിശോധിച്ചാണ് വാന്‍ റീഡ് ലാറ്റിനില്‍ ഈ പുസ്തകം എഴുതിയത്. ഇട്ടി അച്ചുതന്റെ താളിയോലകളില്‍ ചെടികളുടെ വിവരങ്ങളും ചിത്രങ്ങളും ഉണ്ടായിരുന്നു. രോഗങ്ങള്‍ ചികിത്സിക്കുന്നതിന് ഈ ഔഷധസസ്യങ്ങള്‍ എങ്ങനെ ഉപകരിക്കുന്നുവെന്ന് പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+