മതേതര ശക്തികള്‍ ഒന്നിയ്ക്കണം: കരുണാകരന്‍
തിരുവനന്തപുരം: വര്‍ഗ്ഗീയ കക്ഷികളെ എതിര്‍ക്കാനായി എല്ലാ മതേതര ശക്തികളും ഒന്നിയ്ക്കണമെന്ന നിര്‍ദ്ദേശത്തെ കെ കരുണാകരന്‍ സ്വാഗതം ചെയ്തു.
ബി ജെ പി യെ ദേശീയ തലത്തില്‍ എതിര്‍ക്കാനായി ഇടതു കക്ഷികള്‍ ഉള്‍പ്പടെയുള്ള മതേതര കക്ഷികളുമായി കോണ്‍ഗ്രസിന് ഒന്നിയ്ക്കാവുന്നതാണ്. ശ്രീനഗറില്‍ ചേര്‍ന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടേയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടേയും യോഗമാണ് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ഈ നിര്‍ദ്ദേശത്തിന്റെ ഉദ്ദേശം നല്ലതാണെന്നും കരുണാകരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ ലേഖകരുമായി സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗ്ഗീയതയ്ക്കെതിരേ ഒരു മുന്നണി രൂപീകരിയ്ക്കാനുള്ള ശക്തി ആളാലും ആശയത്താലും കോണ്‍ഗ്രസിന് മാത്രമേ ഉള്ളൂ എന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications