ഗ്രാമങ്ങളില്‍ ലോഡ്ഷെഡിംഗ് ഒരു മണിക്കൂര്‍
തിരുവനന്തപുരം: ഗ്രാമപ്രദേശങ്ങളിലെ ലോഡ്ഷെഡിംഗ് ജൂണ്‍ 10 ചൊവാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് ഒരു മണിക്കൂറാക്കി.
വൈദ്യുതിക്ഷാമം കാരണമാണ് ലോഡ് ഷെഡിംഗ് സമയം ദീര്‍ഘിപ്പിച്ചതെന്ന് വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ അറിയിച്ചു.
കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതം കുറച്ചതാണ് ലോഡ് ഷെഡിംഗ് ദീര്‍ഘിപ്പിക്കാന്‍ കാരണം. സംസ്ഥാനത്തെ ജലസംഭരണികളില്‍ ഇനി 15 ദിവസത്തേക്കുള്ള വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമേയുള്ളൂ.
വൈകീട്ട് 6.30 മുതല്‍ 10 മണി വരെയുള്ള സമയത്താണ് ഒരു മണിക്കൂര്‍ നേരം വൈദ്യുതിയില്ലാതിരിക്കുക. എല്ലായിടത്തും ലോഡ് ഷെഡിംഗ് സമയം ദീര്‍ഘിപ്പിക്കേണ്ടിവരില്ലെന്നും വൈദ്യുതി ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications