ദയാവധത്തിന് അനുമതിക്കായി ഹര്‍ജി
കൊച്ചി: അന്തസോടെയും ആത്മാഭിമാനത്തോടെയും ജീവിതം അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എഴുപത്താറുകാരനായ വൈക്കം സ്വദേശി വി. കെ. പിള്ള വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.
വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ജീവിതം അവസാനിപ്പിക്കാന്‍ വേണ്ട നിയമപരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പിള്ള ഹര്‍ജി നല്‍കിയത്. നേരത്തെ പിള്ള നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
ഹര്‍ജിയിന്മേല്‍ ചീഫ് ജസ്റിസ് ജെ. എല്‍. ഗുപ്ത, ജസ്റിസ് എ. കെ. ബഷീര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു.
വിവിധ കാരണങ്ങളാല്‍ ദുരിതമനുഭവിക്കുകയാണെന്ന് താനെന്ന് പിള്ള ഹര്‍ജിയില്‍ പറയുന്നു. ധാര്‍മികമായി തെറ്റായ ചെയ്തിയാണ് താന്‍ നടത്തിയതെന്ന് ലോകം വിലയിരുത്തുമെന്നതിനാല്‍ ആത്മഹത്യ ചെയ്യാന്‍ താനൊരുക്കമല്ലെന്ന് പിള്ള പറയുന്നു.
മരണത്തിന് ശേഷം തന്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും നീക്കം ചെയ്ത് ഒരു ആശുപത്രിയെ ഏല്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.












Click it and Unblock the Notifications