ശോഭനയുടെ വീട്ടില്‍ കവര്‍ച്ച
ചെങ്ങന്നൂര്‍: ശോഭനാ ജോര്‍ജ് എം എല്‍ എയുടെ വീട്ടില്‍ നടന്ന കവര്‍ച്ചയില്‍ വില കൂടിയ സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നത് കവര്‍ച്ചക്ക് പിന്നില്‍ മറ്റ് ചില ഉദ്ദേശ്യങ്ങളായിരുന്നുവെന്ന സംശയം വളര്‍ത്തുന്നു.
ജൂണ്‍ ഒമ്പത് തിങ്കളാഴ്ച രാത്രിയാണ് ശോഭനാ ജോര്‍ജിന്റെ ചെറിയനാട് കുളിക്കാംപാലത്തുള്ള വാടകവീട്ടില്‍ കവര്‍ച്ച നടന്നത്. വീട്ടിലുണ്ടായിരുന്ന സ്വര്‍ണമോ പണമോ വസ്ത്രമോ കവര്‍ച്ചക്കാര്‍ കൊണ്ടുപോയിട്ടില്ല. അതേ സമയം പത്തോളം ഔദ്യോഗിക ഫയലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
വീട്ടില്‍ ശോഭനാ ജോര്‍ജിന്റെ മുറിയില്‍ രണ്ട് മോതിരങ്ങളും താലിമാലയും അലമാരയില്‍ പണവുമുണ്ടായിരുന്നു. പി എ അനില്‍ പി. ശ്രീരംഗത്തിന്റെ മുറിയിലും പണമുണ്ടായിരുന്നു. ഇതൊന്നും അക്രമികള്‍ കൊണ്ടുപോയിട്ടില്ല. വീട്ടിലുള്ള ഇലക്ട്രോണിക് സാധനങ്ങളും വസ്ത്രങ്ങളും നഷ്ടപ്പെട്ടിട്ടില്ല. ഇതെല്ലാം അക്രമികളുടെ ഉദ്ദേശ്യം മറ്റ് ചിലതായിരുന്നുവെന്ന സംശയം വളര്‍ത്തുന്നു.
ആലപ്പുഴ എസ് പി മഹാപാല്‍ യാദവ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും ഡിജിപിക്കും ശോഭനാ ജോര്‍ജ് പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം പ്രത്യേക സംഘത്തെ ഏല്പിക്കാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications