പൊലീസ് സംരക്ഷണം വേണമെന്ന് ശോഭന
ചെങ്ങന്നൂര്‍: തനിയ്ക്ക് പൊലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ശോഭനാ ജോര്‍ജ്ജ് എം എല്‍ എ മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്ക് കത്ത് നല്‍കി.
ജൂണ്‍ ഒമ്പത് തിങ്കളാഴ്ച രാത്രി ശോഭനയുടെ ചെങ്ങന്നൂരിലെ വാടക വീട്ടില്‍ മോഷണം നടന്നിരുന്നു. ഇതാണ് സംരക്ഷണം ആവശ്യപ്പെടാന്‍ ഉണ്ടായ കാരണം. ഇതിന് മുമ്പും ശോഭനയുടെ വീട്ടില്‍ മോഷണം നടന്നിരുന്നു. രണ്ട് തവണ ഗുണ്ടകള്‍ വീട്ടില്‍ ആക്രമണം നടത്തുകയും ചെയ്തു. മുമ്പ് മോഷണം നടന്നപ്പോഴൊക്കെ സ്വര്‍ണ്ണവും പണവുമാണ് തട്ടിക്കൊണ്ട് പോയിരുന്നത്. എന്നാല്‍ തിങ്കളാഴ്ച നടന്ന മോഷണത്തില്‍ നഷ്ടമായത് ചില ഫയലുകള്‍ മാത്രമാണ്. ഇത് ചില ഗൂഢ ലക്ഷ്യത്തോടെയുള്ള മോഷമാണെന്ന് ശോഭന പറയുന്നു. അതുകൊണ്ടാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്.












Click it and Unblock the Notifications