ടെലികോം നിരക്ക്: വിധി മാറ്റിവെച്ചു
കൊച്ചി: താരിഫ് വര്‍ധനയ്ക്കെതിരായ ഹര്‍ജികളിന്മേലുള്ള വിധി ഹൈക്കോടതി മാറ്റിവച്ചു. ഹര്‍ജികളിന്മേല്‍ വാദം കേള്‍ക്കുന്നത് ചീഫ് ജസ്റിസ് ജെ. എല്‍. ഗുപ്ത, ജസ്റിസ് എ. കെ. ബഷീര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പൂര്‍ത്തിയാക്കി.
എം എല്‍ എമാരായ സ്റീഫന്‍ ജോര്‍ജും പി. നാരായണനുമാണ് ബി എസ് എന്‍ എല്‍ ടെലികോം നിരക്ക് കൂട്ടിയത് റദ്ദാക്കണമെന്നും നിരക്ക് കൂട്ടിയ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. നിരക്ക് കൂട്ടിയ നടപടി മെയ് 13ന് ഒരു മാസത്തേക്ക് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ബി എസ് എന്‍ എല്‍ മെയ് ഒന്ന് മുതല്‍ ഏര്‍പ്പെടുത്തിയ നിരക്ക് തന്നെയാണ് ഈടാക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സ്റീഫന്‍ ജോര്‍ജ് പിന്നീട് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നു.












Click it and Unblock the Notifications