യുഡിഎഫ് യോഗം ബുധനാഴ്ച
തിരുവനന്തപുരം: യു ഡി എഫ് ഉന്നതാധികാര സമിതിയുടെ യോഗം ജൂണ്‍ 11 ബുധനാഴ്ച കോവളത്ത് ചേരും.
കരിമണല്‍ ഖനന പദ്ധതി ഉപേക്ഷിക്കണമെന്ന കെ പി സി സി നിര്‍വാഹക സമിതിയുടെ ശുപാര്‍ശയാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയം. മന്ത്രിസഭ അനുമതി നല്‍കിയ പദ്ധതി ഉപേക്ഷിക്കണമെന്ന കോണ്‍ഗ്രസ് നിര്‍ദേശത്തോട് മുസ്ലിം ലീഗ് എതിര്‍പ്പ് പ്രകടിപ്പിക്കാനിടയുണ്ട്. പദ്ധതിയുമായി മുന്നോട്ടുപോവുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിക്ക് കോണ്‍ഗ്രസ് നിര്‍ദേശത്തോട് എതിര്‍പ്പുണ്ട്.
ഏകീകൃത സര്‍വകലാശാല നിയമം സംബന്ധിച്ച കരടുബില്ലാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മറ്റൊരു പ്രധാന വിഷയം. നിയമത്തിലെ ചില വ്യവസ്ഥകളോട് കെ പി സി സി യോഗത്തില്‍ എതിര്‍പ്പുയര്‍ന്നിരുന്നു.
മാറാട് പള്ളി വഖഫ് ബോര്‍ഡിന് കൈമാറണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യം യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടേക്കും. മാറാട്ട് സമാധാന ശ്രമങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതിയുടെ ഇതുവരെയുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടും.












Click it and Unblock the Notifications