മുഷാറഫിന് അനുകൂലമായി കോടതി വിധി
ഇസ്ലാമബാദ്: ജനഹിത പരിശോധനയിലൂടെയുള്ള സൈനിക ഭരണാധികാരിയുടെ തിരഞ്ഞെടുപ്പ് നിയമവിധേയമാണെന്ന് ലാഹോര്‍ ഹൈക്കോടതി വിധിച്ചു.
പര്‍വേസ് മുഷാറഫിന് നിമയപരമായി പ്രസിഡന്റിന്റെയും സൈന്യത്തലവന്റെയും പദവികളില്‍ തുടരാവുന്നതാണെന്ന് കോടതി വ്യക്തമാക്കി.
2002ലെ ജനഹിത പരിശോധനയ്ക്കാണ് കോടതി നിയമപരമായ അംഗീകാരം നല്‍കിയത്. മുഷാറഫ് പ്രസിഡന്റായി തുടരുന്നതിന്റെ നിയമപരമായ സാധുതയെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കോടതിവിധി തിരിച്ചടിയായി.
പ്രസിഡന്റിന്റെയും സൈന്യത്തലവന്റെയും പദവികളില്‍ ഒരാള്‍ ഒരേ സമയം തുടരുന്നതിനെതിരായി ഭരണഘടനയില്‍ ഒന്നും പറയുന്നില്ലെന്ന് കോടതി വ്യക്തമാക്കി. അഭിഭാഷക ഫോറം നല്‍കിയ ഹര്‍ജിയിന്മേലാണ് കോടതി വിധിയുണ്ടായത്.
ജൂണ്‍ അവസാനത്തില്‍ യു എസും മറ്റ് മൂന്ന് പാശ്ചാത്യരാജ്യങ്ങളും പര്‍വേസ് മുഷാറഫിന് സന്ദര്‍ശിക്കാനിരിക്കെയാണ് കോടതിവിധി വന്നത്.
ജനഹിത പരിശോധനയ്ക്ക് നിയമപരമായ സാധുതയില്ലെന്ന ആരോപണവും കോടതി തള്ളിക്കളഞ്ഞു. ഭരണഘടനാപരമായി തന്നെയാണ് ജനഹിത പരിശോധന നടത്തിയിരിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.












Click it and Unblock the Notifications