Get Updates
Get notified of breaking news, exclusive insights, and must-see stories!

മാരുതി ഇഷ്യുവിന് വന്‍ പ്രതികരണം

ദില്ലി: മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ ഓഹരി ഇഷ്യൂ തുടങ്ങി മൂന്ന് മണിയ്ക്കൂറിനുള്ളില്‍ വിറ്റ് തീര്‍ന്നു. വില്‍ക്കാനായി വച്ചിരുന്ന ഓഹരികളേക്കാള്‍ കൂടുതല്‍ വാങ്ങാനായി അപേക്ഷ കിട്ടിയിട്ടുണ്ട്.

കമ്പനി ഏറെ പ്രതീക്ഷയോടെ ഓഹരി ഇറക്കിയതിനെക്കുറിച്ച് വിപണിയില്‍ അനുകൂല പ്രതികൂല പ്രതികരണങ്ങള്‍ ഉണ്ടായെങ്കിലും വില്‍ക്കാന്‍ ഒട്ടും വിഷമമുണ്ടായില്ല. ജൂണ്‍ 12 വ്യാഴാഴ്ചയാണ് ഓഹരി വിപണിയിലിറക്കിയത്. സര്‍ക്കാരിന്റെ കൈയിലുള്ള ഓഹരികളില്‍ 25 ശതമാനമാണ് പുറത്ത് വില്ക്കുന്നത്. അഞ്ച് രൂപ വിലയുള്ള ഓഹരിയ്ക്ക് 110 രൂപ പ്രീമിയം ഉള്‍പ്പടെ 115 രൂപയാണ് വിപണിയിലെ വില. വിദേശ കമ്പനികളാണ് മാരുതിയുടെ ഓഹരികള്‍ക്കായി അപേക്ഷിച്ചവരില്‍ കൂടുതലും.

മാരുതിയുടെ ആദ്യ ഓഹരി വില്പന വിപണി വളരെ ശ്രദ്ധയോടെയാണ് വീക്ഷിച്ചിരുന്നത്. ഈ ഓഹരി വില്പന വിഷമത്തിലായിരുന്നെങ്കില്‍ അത് വിപണിയെ തന്നെ പ്രതികൂലമായി ബാധിച്ചേനേ. എന്നാല്‍ മാരുതി ഓഹരി വില്പനയ്ക്ക് മികച്ച പ്രതികരണമായിരിയ്ക്കുമെന്ന് മന്ത്രി അരുണ്‍ ഷൂരി പറഞ്ഞിരുന്നു. ഇത് വിജയമായാല്‍ നാല്‍കൊ, ഭാരത് പെട്രോളിയം, തുടങ്ങിയ സര്‍ക്കാര്‍ കമ്പനികളുടെ ഓഹരികളും ഇതേരീതിയില്‍ ആദ്യ ഓഹരി വില്പന (ഇനിഷ്യല്‍ പബ്ലിക്ക് ഓഫറിംഗ്) വഴി വില്ക്കുമെന്നും അരുണ്‍ ഷൂരി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+