അറസ്റിലായത് ബാംഗ്ലൂര്‍ സുന്ദരി അല്ലെന്ന്
ദില്ലി: വേശ്യാവൃത്തി ആരോപിച്ച് ദില്ലി പൊലീസ് അറസ്റ് ചെയ്ത ബാംഗ്ലൂര്‍കാരി മിസ് ബാംഗ്ലൂര്‍ ആയിരുന്നില്ലെന്ന് പൊലീസിന് സംശയം. 1999 ല്‍ മിസ് ബാംഗ്ലൂര്‍ ആയിരുന്നെന്ന് ഇവര്‍ കള്ളം പറഞ്ഞതായാണ് ഇപ്പോള്‍ പൊലീസ് കരുതുന്നത്.
ജ്യോതി റെഡ്ഡി എന്ന ഈ 21 കാരിയ്ക്ക് ജൂണ്‍11 ബുധനാഴ്ചകോടതി ജാമ്യം അനുവദിച്ചിരുന്നു. 15000 രൂപയാണ് ജാമ്യതുക. ചോദ്യം ചെയ്യല്‍ വേളയില്‍ ഇവര്‍ പറഞ്ഞത് 1999 ല്‍ കോളെജ് സൗന്ദര്യ മത്സരത്തില്‍ മിസ് ബാംഗ്ലൂരായി തിരഞ്ഞെടുക്കപ്പെട്ടിരുന്നതായാണ്. ഇത് സത്യമാണോയെന്ന് അറിയാനായി ബാംഗ്ലൂര്‍ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് ഡപ്യൂട്ടി കമ്മിഷണര്‍ ദീപേന്ദ്ര പഥക്ക് പറഞ്ഞു. ഇവര്‍ക്ക് ജാമ്യം നിന്ന ആളെക്കുറിച്ചും അന്വേഷിയ്ക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ജ്യോതി വീണ്ടും ജൂലായ് ഒമ്പതിന് കോടതിയില്‍ ഹാജരാകണം. കോടതിയില്‍ കൊണ്ടുവന്നപ്പോഴും കോടതിയ്ക്കകത്തും ജ്യോതി മുഖം മൂടി ധരിച്ചിരുന്നു. ഒരു വിഷമ ഘട്ടത്തിലാണ് ഞാന്‍ ഈ പ്രവര്‍ത്തിയ്ക്ക് തുനിഞ്ഞത്. തെറ്റാണ് ചെയ്യുന്നതെന്ന് അറിയാതെയാണ് ഇതിന് ഒരുങ്ങിയത്. ഇനി ഒരിയ്ക്കലും ഇത്തരം ഒരു തെറ്റ് ചെയ്യില്ല. ഇത്തരം ഒരു പ്രവര്‍ത്തിയ്ക്ക് തുനിഞ്ഞതില്‍ ഞാന്‍ നാണിയ്ക്കുന്നു. - കോടതിയില്‍ ജ്യോതി പറഞ്ഞു.
ചാണക്യ പുരിയിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലില്‍ നിന്നാണ് ജ്യോതിയെ അറസ്റ് ചെയ്തത്. അസിസ്റന്റ് പൊലീസ് കമ്മിഷണര്‍ രാജന്‍ ഭഗത്ത് ജ്യോതിയെ മൊബൈല്‍ ഫോണില്‍ വിളിച്ച് 15,000 രൂപയ്ക്ക് കരാര്‍ ഉറപ്പിയ്ക്കുകയായിരുന്നെന്നാണ് പൊലീസ് ഭാഷ്യം. ഇതിന്റെ ആദ്യ ഗഡുവായ 2000 രൂപ കൈപ്പറ്റുമ്പോഴാണ് പൊലീസ് ജ്യോതിയെ അറസ്റ് ചെയ്തത്.
ജ്യോതിയുടെ അച്ഛന്‍ ഒരു ഡോക്ടറാണെന്നാണ് പൊലീസ് പറയുന്നത്. സഹോദരന്‍ മുംബൈയില്‍ ഹിന്ദി ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നു. മോഡലായി പ്രവര്‍ത്തിയ്ക്കുന്ന ജ്യോതി ഹിന്ദി ചലച്ചിത്ര രംഗത്ത് കടക്കാനായി ശ്രമം നടത്തുകയാണ്.












Click it and Unblock the Notifications