Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി വളര്‍ച്ച ബിപിഒ രംഗത്ത് : നാസ്കോം

ബാംഗ്ലൂര്‍: ഇന്ത്യയില്‍ ഐടി അനുബന്ധ വ്യവസായത്തിലും (ഐടിഇഎസ്), ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിംഗ്(ബിപിഒ) രംഗത്തും നല്ല വളര്‍ച്ചയുണ്ടാകുമെന്ന് സോഫ്റ്റ്വെയര്‍-സര്‍വീസ് കമ്പനികളുടെ ദേശീയ സംഘടനയായ നാസ്കോം. അടുത്ത നാലഞ്ച് വര്‍ഷത്തിനുള്ളില്‍ ഇവ വഴി ഐടി രംഗം ഇന്ത്യയില്‍ 50 ശതമാനം വളര്‍ച്ച നേടുമെന്നും നാസ്കോം പറഞ്ഞു.

മനുഷ്യവിഭവശേഷിയും അടിസ്ഥാനസൗകര്യങ്ങളും മറ്റ് ശേഷികളും ഉള്ളതിനാല്‍ ഈ അമ്പത് ശതമാനം വളര്‍ച്ച സ്ഥിരമായി നിലനില്ക്കുന്നതാണെന്നും നാസ്കോം പ്രസിഡന്റ് കിരണ്‍ ക്രാംനിക് പറഞ്ഞു. 2002-2003 കാലത്ത് ബിപിഒ-ഐടിഇഎസ് മേഖല 59 ശതമാനം വളര്‍ച്ച നേടിയിരുന്നു. - കിരണ്‍ ക്രാംനിക് പറഞ്ഞു.

ഐടിഇഎസ്-ബിപിഒ മേഖല പുതിയ സേവന മേഖലകളിലേക്ക് കൂടി കടന്ന് വരണം. ഇപ്പോള്‍ ലോകത്ത് ഐടിഇഎസ്-ബിപിഒ വിപണിയുടെ രണ്ട് ശതമാനം മാത്രമേ ഇന്ത്യ കയ്യടക്കിയിട്ടുള്ളൂ. എഞ്ചിനീയറിംഗ്, ഗവേഷണ വികസനം, വില്പനരംഗം(സെയില്‍സ്), ലോജിസ്റിക്സ് എന്നീ രംഗത്തേക്ക് കൂടി കടന്നുവന്നാല്‍ ഇന്ത്യയ്ക്ക് ഐടിഇഎസ്-ബിപിഒ വിപണിയുടെ 4.8 ശതമാനം കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിയും. - കിരണ്‍ ക്രാംനിക് പറഞ്ഞു.

ജോലികള്‍ ഔട്ട് സോഴ്സ് ചെയ്യുന്നതിനെതിരെ വികസിത രാജ്യങ്ങളിലുണ്ടാകുന്ന പ്രതിഷേധങ്ങളെ രാഷ്ട്രീയ പ്രശ്നം എന്നതിനേക്കാള്‍ സാമ്പത്തിക പ്രശ്നം എന്ന നിലയിലാണ് കാണേണ്ടതെന്ന് കേന്ദ്ര ഐടി-കമ്മ്യൂണിക്കേഷന്‍സ് സെക്രട്ടറി രാജീവ രത്ന ഷാ പറഞ്ഞു. സമ്പന്നരാഷ്ട്രങ്ങളിലെ കമ്പനികള്‍ അവരുടെ ജോലികള്‍ ഔട്ട് സോഴ്സ് ചെയ്യുന്നത് സാമ്പത്തിക നേട്ടമുണ്ടാക്കാനാണ്. അങ്ങിനെ ചെയ്തില്ലെങ്കില്‍ ഈ കമ്പനികള്‍ക്ക് പിടിച്ചുനില്ക്കാന്‍ കഴിയില്ല. ഇന്ത്യയ്ക്ക് താല്പര്യമുള്ളതുകൊണ്ടല്ല ജോലികള്‍ ഇവിടെയെത്തുന്നത്. അമേരിക്കയ്ക്ക് അത് ആവശ്യമായതുകൊണ്ടാണ്. ഔട്ട് സോഴ്സിംഗിന്റെ പേരില്‍ രാഷ്ട്രീയസ്വരം ഉയര്‍ത്തുന്ന മാധ്യമങ്ങള്‍ ഇന്ത്യയിലെ ഐടി വ്യവസായത്തിന് ദോഷമേ ചെയ്യൂ.- ഷാ പറഞ്ഞു.

ഐടിഇഎസ്-ബിപിഒ രംഗത്ത് ഇന്ത്യയ്ക്ക് മേല്‍ക്കോയ്മയുണ്ടാകുമെന്ന് എക്സള്‍ട്ട് ഇന്‍കോ. സിഒഒ കെവിന്‍ എം. കാംപ്ബെല്‍ പറഞ്ഞു. ഇന്ത്യയുടെ പ്രത്യേകത ഇംഗ്ലീഷറിയാവുന്ന ജീവനക്കാര്‍ തന്നെയാണ്. അതിനാല്‍ ഇന്ത്യ ഈ രംഗത്ത് ചൈനയേക്കാള്‍ ബഹുദൂരം മുന്നിലാണ്. - കാംപ്ബെല്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+