കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ പുഷ്പ കേന്ദ്രം

  • By Staff
Google Oneindia Malayalam News

കൊച്ചി: അടുത്ത വര്‍ഷം ദുബായില്‍ തുടങ്ങുന്ന പുഷ്പ കേന്ദ്രം കേരളത്തിലെ പുഷ്പ കയറ്റുമതിക്കാര്‍ക്ക് അനുഗ്രഹമാവും.

ഇന്ത്യയിലെ പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ പുഷ്പക്കൃഷിക്കാര്‍ ഇപ്പോള്‍ കയറ്റുമതിക്കായി മുംബൈയെയാണ് ആശ്രയിക്കുന്നത്. ദുബായിലെ പുഷ്പകേന്ദ്രം തുറക്കുന്നതോടെ നേരിട്ട് പുഷ്പ കയറ്റുമതി നടത്താനാവും.

ലോകത്തിലെ ഏത് പ്രദേശത്ത് നിന്നും ബന്ധപ്പെടാവുന്ന സംവിധാനം ദുബായിലെ കേന്ദ്രത്തിലുണ്ടാവും. 60 മിനുട്ടിനുള്ളില്‍ ഓണ്‍ലൈന്‍ വഴി കൈമാറല്‍ കേന്ദ്രം വാഗ്ദാനം ചെയ്യുന്നു. പുഷ്പ ഇറക്കുമതി പ്രധാനമായും ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമാണ് ദുബായിലെ പുഷ്പകേന്ദ്രം പ്രതീക്ഷിക്കുന്നത്. തായ്ലാന്റില്‍ നിന്നും ചൈനയില്‍ നിന്നും ഇവിടെ പുഷ്പങ്ങളെത്തും.

ഇവിടെയെത്തുന്ന പുഷ്പങ്ങള്‍ പല തരത്തില്‍ തയ്യാറാക്കിയ ശേഷം മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് പദ്ധതി. കേരളത്തില്‍ കൊച്ചിയില്‍ നിന്ന് നേരിട്ടായിരിക്കും പുഷ്പങ്ങള്‍ ശേഖരിക്കുക.

പുഷ്പകേന്ദ്രത്തിന്റെ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. 2004 സപ്തംബറോടെ നിര്‍മാണം പൂര്‍ത്തിയാവും. വര്‍ഷം മൂന്ന് ലക്ഷം മെട്രിക് ടണ്‍ ഫ്ലോറികള്‍ച്ചര്‍ ഉത്പന്നങ്ങള്‍ പുഷ്പകേന്ദ്രത്തില്‍ കൈകാര്യം ചെയ്യാനാവും. രണ്ട് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുന്ന പുഷ്പകേന്ദ്രത്തിന് 240 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

ഫ്ലോറികള്‍ച്ചര്‍ ഉത്പന്നങ്ങളുടെ ഒരു വന്‍ശേഖരം തന്നെ പുഷ്പകേന്ദ്രത്തിലുണ്ടാവും. റോസ്, കാര്‍ണേഷന്‍, ഓര്‍ക്കിഡ്, തുലിപ്, ആന്തൂറിയം എന്നിവയുടെ വൈവിധ്യമേറിയ ശേഖരം പുഷ്പകേന്ദ്രത്തിലൊരുക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X