Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോര്‍ജ് ഈഡന്‍ വീണ്ടും ഐ ഗ്രൂപ്പില്‍

കൊച്ചി: ഗ്രൂപ്പ് പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന ജോര്‍ജ് ഈഡന്‍ എംപി ഐ ഗ്രൂപ്പിലേക്ക് തിരിച്ചെത്തി. കഴിഞ്ഞ ദിവസം ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗത്തില്‍ ജോര്‍ജ് ഈഡന്‍ പങ്കെടുത്തു.

എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനായി നല്‍കിയ നിവേദനത്തില്‍ ഈഡന്‍ ഒപ്പിടുകയും ചെയ്തിരുന്നു. ഐ ഗ്രൂപ്പില്‍ ഇനി താന്‍ സജീവമായുണ്ടാവുമെന്നാണ് ഈഡന്‍ നല്‍കുന്ന സൂചന.

ഐ ഗ്രൂപ്പുകാരനെന്ന നിലയില്‍ എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ച് എംപിയായ ഈഡന്‍ പിന്നീട് ഗ്രൂപ്പുമായി അകലുകയായിരുന്നു. മന്ത്രി കെ. വി. തോമസുമായുള്ള അകല്‍ച്ചയാണ് ഗ്രൂപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമായത്. ഐ ഗ്രൂപ്പില്‍ തോമസിന് പ്രമുഖസ്ഥാനമുണ്ടായിരുന്നപ്പോഴായിരുന്നു ഈഡന്‍ ഗ്രൂപ്പില്‍ നിന്ന് മാറിനിന്നത്.

തോമസ് ഐ ഗ്രൂപ്പ് വിട്ടതാണ് ഈഡനെ ഗ്രൂപ്പിലേക്ക് തിരിച്ചെത്താന്‍ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. തോമസിനെ ഒതുക്കാന്‍ ശ്രമിക്കുന്ന ജില്ലയിലെ ഐ വിഭാഗത്തിന് ഇപ്പോള്‍ ഈഡന്റെ സര്‍വ പിന്തുണയുമുണ്ട്.

ഐ ഗ്രൂപ്പുകാരനെന്ന നിലയില്‍ എം പിയായ ഈഡന്‍ അടുത്തുവരുന്ന ലോക്സഭാ തിരഞ്ഞെടുപ്പും മുന്നില്‍ കാണുന്നുണ്ട്. ഒരു ഗ്രൂപ്പിലുമില്ലാതെ നില്‍ക്കുന്നത് വീണ്ടും സീറ്റ് കിട്ടാന്‍ സഹായിക്കില്ല. ആ സാഹചര്യം കൂടി ഈഡന്‍ കണക്കിലെടുക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈയിടെ പി.സി. ചാക്കോയും ഐ ഗ്രൂപ്പിലേക്ക് മടങ്ങിയെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+