ജോസഫ് പക്ഷം ഓഫീസ് തിരിച്ച് പിടിച്ചു
കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് പി.സി. ജോര്‍ജ്ജ് വിഭാഗത്തിന്റെ കൈയില്‍ നിന്ന് ഓഫീസ് തിരിച്ച് പിടിച്ചു. പാര്‍ട്ടി പിളര്‍ന്നതിന് ശേഷം കോട്ടയത്തുള്ള ഓഫീസ് പി.സി. ജോര്‍ജ് വിഭാഗത്തിന്റെ കൈയിലായിരുന്നു. കേരള കോണ്‍ഗ്രസ് (ജെ)യുടെ കോട്ടയത്തുള്ള സംസ്ഥാന കമ്മിറ്റി ഓഫീസ് ജൂണ്‍ 12 വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് ജോസഫ് വിഭാഗത്തിലുള്ളര്‍ എത്തി തിരിച്ച് പിടിച്ചത്.
വ്യാഴാഴ്ച രാവിലെ ഓഫീസില്‍ പി.സി. ജോര്‍ജ്ജിനെ വിഭാഗത്തിലെ വളരെ കുറച്ച് ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ആറ് മണിയോടെ ഓഫീസിന്റെ മതില്‍ ചാടിക്കടന്ന ജോസഫ് അനുകൂലികള്‍ ഏഴ് മണിയോടെ മറ്റുള്ളവരെ പുറത്താക്കി. കാര്യമായ ചെറുത്ത് നില്‍പ്പൊന്നും ഉണ്ടായില്ല. ജോസഫ് വിഭാഗം നേതാക്കളായ കെ.സി. ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു തുടങ്ങിയവര്‍ പിന്നീട് ഓഫീസിലെത്തി പ്രവര്‍ത്തനം ഏറ്റെടുത്തു.
ഓഫീസിലെ പല സാധനങ്ങളും ജോര്‍ജ്ജ് വിഭാഗം കടത്തിയായി പരാതി ഉണ്ട്. ഓഫീസില്‍ ഉണ്ടായിരുന്ന ടെലിവിഷന്‍, അലമാര തുടങ്ങിയ വസ്തുക്കള്‍ ഇപ്പോള്‍ അവിടെ ഇല്ലെന്ന് ജോസഫ് പക്ഷം പറഞ്ഞു. ഇത് കടത്തിയനെതിരെ പി.സി. ജോര്‍ജ്ജ് പക്ഷത്തിനെതിരേ നിയമ നടപടിയെടുക്കുമെന്ന് കെ.സി. ജോസഫ് പറഞ്ഞു.












Click it and Unblock the Notifications