കാലവര്‍ഷം ദുര്‍ബലം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായി തുടരുന്നു. ജൂണ്‍ എട്ടിന് കാലവര്‍ഷം തുടങ്ങിയെങ്കിലും സംസ്ഥാനത്തെ പലയിടങ്ങളിലും ഇനിയും മഴയെത്തിയിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ ലക്ഷദ്വീപിലും കേരളത്തിലെ ഒറ്റപ്പെട്ട ചില സ്ഥലങ്ങളിലും മാത്രമേ മഴ പെയ്തുള്ളൂ. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്- നാല് സെന്റി മീറ്റര്‍. മങ്കൊമ്പിലും കണ്ണൂരിലും ഒരു സെന്റിമീറ്റര്‍ വീതം മഴ ലഭിച്ചു.
തിരുവനന്തപുരത്തും കൊല്ലത്തും ഇതുവരെ മഴയെത്തിയിട്ടില്ല. തലസ്ഥാനത്ത് ഇപ്പോഴും കനത്ത ചൂടാണ്.
ഏതാനും ദിവസങ്ങള്‍ക്ക് ശേഷമേ മഴ ശക്തമാവൂവെന്നാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.












Click it and Unblock the Notifications