കലാലയ രാഷ്ട്രീയം: എസ്എഫ്ഐ റിവ്യൂ ഹര്‍ജ്ജി നല്‍കി
കൊച്ചി: കലാലയത്തില്‍ രാഷ്ട്രീയം നിയന്ത്രിയ്ക്കാന്‍ മാനേജ്മെന്റുകള്‍ക്ക് അധികാരം നല്‍കുന്ന കോടതി ഉത്തരവിനെതിരെ എസ്എഫ്ഐ റിവ്യൂ ഹര്‍ജ്ജി നല്‍കി.
വിധി പുനപരിശോധിയ്ക്കണമെന്നാണ് എസ്എഫ്ഐയുടെ ആവശ്യം. എസ്എഫ്ഐയ്ക്ക് വേണ്ടി പ്രസിഡണ്ട് പി.കെ. ബിജു ആണ് ഹര്‍ജ്ജി നല്‍കിയത്. ഹര്‍ജ്ജി ഡിവിഷന്‍ ബഞ്ച് പരിഗണിയ്ക്കും.
പ്രായ പൂര്‍ത്തിയായ വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന ജനാധിപത്യ അവകാശങ്ങള്‍ നിഷേധിയ്ക്കുന്നത് നാട്ടില്‍ അരാജകത്വത്തിന് വഴിവയ്ക്കുമെന്നാണ് എസ്എഫ്ഐ ഹര്‍ജ്ജിയില്‍ പറയുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അച്ചടക്കത്തിന്റെ പേരില്‍ മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മാനേജ്മെന്റുകള്‍ക്ക് അധികാരമില്ലെന്നും ഹര്‍ജ്ജിയില്‍ വാദിയ്ക്കന്നു.












Click it and Unblock the Notifications