Get Updates
Get notified of breaking news, exclusive insights, and must-see stories!

അകാലിദളുകള്‍ ലയിച്ചു

പാട്യാല: പ്രകാശ് സിംഗ് ബാദലിന്റെയും ഗുരുചരണ്‍ സിംഗ് തോറയുടെയും നേതൃത്വങ്ങളിലുള്ള അകാലിദള്‍ ഗ്രൂപ്പുകള്‍ ലയിച്ചു. ശിരോമണി അകാലിദള്‍ എന്ന പേരിലായിരിക്കും പാര്‍ട്ടി പ്രവര്‍ത്തിക്കുക.

ശിരോമണി അകാലിദള്‍ പ്രസിഡന്റ് ബാദലുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം തന്റെ പാര്‍ട്ടി പിരിച്ചുവിടുകയാണെന്ന് സര്‍വഹിന്ദ് ശിരോമണി അകാലിദള്‍ തലവന്‍ ഗുരുചരണ്‍ സിംഗ് തോറ അറിയിച്ചു.

ബാദലും തോറയും ഒപ്പുവെച്ച ഐക്യപത്രത്തില്‍ സിക്ക് സമുദായത്തിന്റെ വികാരങ്ങളും രാഷ്ട്രീയ ആവശ്യങ്ങളും പഞ്ചാബ് നേരിടുന്ന ഗൗരവതരമായ പ്രശ്നങ്ങളും കണക്കിലെടുത്ത് അകാലിദളിന്റെ ഐക്യം തങ്ങള്‍ പ്രഖ്യാപിക്കുകയാണെന്ന് പറയുന്നു.

ഭൂതകാലത്തിലെ അഭിപ്രായ വ്യത്യാസങ്ങളും വൈരാഗ്യങ്ങളും മറയ്ക്കാനും സമുദായത്തിന്റെ ക്ഷേമത്തിനായി ഒന്നുചേര്‍ന്ന് സഹകരിച്ച് പ്രവര്‍ത്തിക്കാനും ഇരുവരും പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+