Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിത പോപ്പിനെതിരെ

ചെന്നൈ: മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കിയ തമിഴ്നാടിനെയും ഗുജറാത്തിനെയും വിമര്‍ശിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയ്ക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. ഇക്കാര്യത്തില്‍ മാര്‍പ്പാപ്പയ്ക്ക് അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും ജയലളിത പറഞ്ഞു. ജൂണ്‍ 13 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് ജയലളിത ഇക്കാര്യം പറഞ്ഞത്.

വത്തിക്കാന്‍ നഗരത്തില്‍ ജൂണ്‍ മൂന്നിന് നടന്ന ഒരു ചടങ്ങിലാണ് മാര്‍പ്പാപ്പ മതപരിവര്‍ത്തനം നിരോധിച്ചതിന്റെ പേരില്‍ തമിഴ്നാട്, ഗുജറാത്ത് സര്‍ക്കാരുകളെ വിമര്‍ശിച്ചത്. ഇന്ത്യയിലെ ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ പാസാക്കിയ നിയമത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ മാര്‍പ്പാപ്പയ്ക്ക് അധികാരമില്ലെന്നും ജയലളിത പറഞ്ഞു.

ഇങ്ങിനെ ഒരു നിയമം പാസാക്കിയത് ക്രിസ്തുമതത്തിന് ഭീഷണിയൊന്നുമല്ല. ഒരു മതത്തിന്റെ നേതാവായതുകൊണ്ട് മാത്രം ഒരു ജനാധിപത്യസര്‍ക്കാര്‍ പാസാക്കിയ നിയമത്തെ കുറ്റം പറയാന്‍ പോപ്പിന് അധികാരമില്ല. - ജയലളിത വ്യക്തമാക്കി.

ബലംപ്രയോഗിച്ചുള്ള മതപരിവര്‍ത്തനത്തെ മാത്രമാണ് തമിഴ്നാട് നിരോധിച്ചിരിക്കുന്നത്. അതുകൊണ്ട് ഇത് ക്രിസ്ത്യന്‍ മതത്തിന്റെ സ്വാതന്ത്യ്രത്തിന് മേലുള്ള കടന്നുകയറ്റവുമല്ല. - ജയലളിത അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+