വിദേശി പ്രധാനമന്ത്രിയാകേണ്ട: ജയലളിത
ചെന്നൈ: ഒരു വിദേശി ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ താന്‍ ആഗ്രഹിയ്ക്കുന്നില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. ജൂണ്‍ 13 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജയലളിത.
സോണിയാഗാന്ധിയ്ക്കെതിരെ ദേശീയപ്രചാരണം നടത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉചിതമായ സമയത്ത് കാമ്പയിന്‍ നടത്തുമെന്ന് ജയലളിത പറഞ്ഞു. പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയാതെ ജയലളിത ഒഴിഞ്ഞുമാറി.
ദേശീയ രാഷ്ട്രീയത്തില്‍ എഐഎഡിഎംകെ പ്രധാന പങ്ക് വഹിയ്ക്കും. കാവേരി തര്‍ക്കം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ ഇതേ പോംവഴിയുള്ളൂ. തമിഴ്നാടിനെ ഇന്ത്യയ്ക്കാകെ മാതൃകയായ സംസ്ഥാനമാക്കി മാറ്റുകയാണ് തന്റെ ലക്ഷ്യം. മതപരിവര്‍ത്തനത്തിനെതിരെ ഒരേ നിലപാടുള്ളതുകൊണ്ടാണ് ബിജെപിയുമായി യോജിക്കുന്നതെന്നും ജയലളിത പറഞ്ഞു.












Click it and Unblock the Notifications