താമരാക്ഷന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കില്ല
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതു സംബന്ധിച്ച എ.വി. താമരാക്ഷന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളാന്‍ യു ഡി എഫില്‍ നീക്കം.
11 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനുള്ള മന്ത്രിസഭയുടെ തീരുമാനത്തെ താമരാക്ഷന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി എതിര്‍ത്തിരുന്നു.
കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അപ്രായോഗികമാണെന്ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചിട്ടുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഈ സ്ഥാപനങ്ങള്‍ പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ സര്‍ക്കാരിന് 376 കോടി രൂപ ചെലവ് വരും. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും വ്യവസായ വകുപ്പിനുള്ള ബജറ്റ് വിഹിതവും കണക്കിലെടുക്കുമ്പോള്‍ ഇത്രയും തുക കണ്ടെത്തുക സാധ്യമല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications