കോഴിക്കോട് കൈനറ്റിക് ഷോറൂമില്‍ തീപിടുത്തം
കോഴിക്കോട്: ചക്കരക്കുളത്തെ കൈനറ്റിക് ഹോണ്ട ഷോറൂമിലുണ്ടായ തീപിടുത്തത്തില്‍ 12 സ്കൂട്ടറുകളും രണ്ട് മോട്ടോര്‍ സൈക്കിളുകളും കത്തിനശിച്ചു.
11 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. ഡയമണ്ട് പ്ലാസ കെട്ടിടത്തിലെ ആദിത്യ എന്റര്‍പ്രൈസസിലാണ് തീപിടുത്തമുണ്ടായത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അിശമനസേനാ യൂണിറ്റുകള്‍ ഒരു മണിക്കൂറോളം യത്നിച്ചാണ് തീയണച്ചത്.
രാവിലെ 6.50ന് ഷോറൂമില്‍ നിന്ന് പുകയുയരുന്നതു കണ്ട് നാട്ടുകാര്‍ അിശമനസേനയെ അറിയിക്കുകയായിരുന്നു. അിശമന സേനാവിഭാഗം അടച്ചിട്ട ഷട്ടര്‍ തകര്‍ത്ത് അകത്തുകയറിയാണ് തീയണച്ചത്. വലിയ കടയായിട്ടും തീപിടുത്തംനിയന്ത്രിക്കാനുള്ള സംവിധാനം ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നില്ലെന്ന് അിശമന സേനാ അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications