കേരള കോണ്‍(ജെ) ഓഫീസ് ആര്‍ഡിഒ ഏറ്റെടുത്തു
കോട്ടയം: ജോസഫ് വിഭാഗവും ജോര്‍ജ്ജ് വിഭാഗവും തമ്മിലുള്ള തര്‍ക്കം മൂലം കേരള കോണ്‍ഗ്രസ്(ജെ) കേന്ദ്ര കമ്മിറ്റി ഓഫീസ് ആര്‍ഡിഒ ഏറ്റെടുത്തു. കഴിഞ്ഞ ദിവസം പി.സി. ജോര്‍ജ്ജ് വിഭാഗം കയ്യടക്കിയിരുന്ന ഓഫീസ് ജോസഫ് വിഭാഗം ബലപ്രയോഗത്തിലൂടെ തിരിച്ചുപിടിച്ചിരുന്നു.
തര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കൂടിയായ ആര്‍ഡിഒ കെ.ജെ. ജോസ് ഓഫീസിന്റെ അധികാരം ഏറ്റെടുത്തത്. കോട്ടയം തഹസില്‍ദാരും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമായ ജി. ശശികുമാറിനെ റിസീവര്‍ ആയി നിയോഗിച്ചു.
ജൂണ്‍ 19ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മുന്‍പാകെ രേഖകളുമായി ഹാജരാകാന്‍ ഇരുപക്ഷത്തിനും നോട്ടീസ് നല്കി.












Click it and Unblock the Notifications