കരിമണല്‍ ഖനനം: കോണ്‍ഗ്രസില്‍ തര്‍ക്കം
തിരുവനന്തപുരം: ആലപ്പുഴയിലെ കരിമണല്‍ ഖനനം സ്വകാര്യകമ്പനിയെ ഏല്പിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷമാവുന്നു. യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി ഖനനത്തിന് അനുകൂലമായി നില്ക്കുമ്പോള് സുധീരന് എംപി ഇതിനെതിരെ ശക്തമായി നിലകൊള്ളുകയാണ്. കെപിസിസി പ്രസിഡന്റ് കെ. മുരളീധരന് കരിമണല്‍ ഖനനപ്രശ്നത്തില്‍ പുറമേയ്ക്ക് നിഷ്പക്ഷനിലപാടാണ് എടുക്കുന്നത്.
വിദഗ്ധസമിതിയെ നിയോഗിക്കാതെ തന്നെ ഖനനത്തിനുള്ള അനുമതി റദ്ദാക്കണമെന്ന അഭിപ്രായക്കാരനാണ് സുധീരന്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് കരിമണല്‍ ഖനനത്തിന് പിന്നിലെന്നും സുധീരന് ആരോപിയ്ക്കുന്നു.
അതേ സമയം സുധീരന് പറഞ്ഞതുകൊണ്ടാണ് വിദഗ്ധസമിതിയെ നിയോഗിച്ചതെന്ന അഭിപ്രായക്കാരനാണ് ഉമ്മന്‍ചാണ്ടി. കെപിസിസി നിര്‍വാഹകസമിതിയില്‍ സുധീരന് ഈ ആവശ്യം ഉന്നയിച്ചെന്നും ഉമ്മന്‍ചാണ്ടി പറയുന്നു.
സുധീരന് ആവശ്യപ്പെട്ടത് കരിമണല്‍ ഖനനത്തിന് സ്വകാര്യകമ്പനിയ്ക്ക് നല്കിയ അനുമതി റദ്ദാക്കണമെന്നാണെന്ന് കെ. മുരളീധരന് വ്യക്തമാക്കി. കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്ന സുധീരനെതിരെ പാര്‍ട്ടി നടപടിയെടുക്കില്ലെന്നും ജനപ്രതിനിധി എന്ന നിലയില്‍ പൊതുപ്രശ്നത്തില്‍ ഇടപെടുന്നതില്‍ തെറ്റില്ലെന്നും മുരളീധരന് വ്യക്തമാക്കി. വിദഗ്ധസമിതി ഖനനം വേണ്ടെന്ന് അഭിപ്രായപ്പെട്ടാല്‍ ആ നിമിഷം ഖനനം റദ്ദാക്കാമെന്നും മുരളീധരന് അറിയിച്ചു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications