കരിമണല്‍ ഖനനം കുംഭകോണം: സുധീരന്‍
തിരുവനന്തപുരം: സ്വകാര്യകമ്പനിയ്ക്ക് കരിമണല്‍ ഖനനത്തിന് അനുമതി നല്കിയത് കേരളം കണ്ട ഏറ്റവും വലിയ കുംഭകോണമാണെന്ന് വി.എം. സുധീരന്‍ എംപി. ഖനനം തുടങ്ങിയാല്‍ ആ നിമിഷം താന്‍ ലോക്സഭാംഗത്വം രാജിവയ്ക്കുമെന്നും സുധീരന്‍ പറഞ്ഞു.
ഖനനത്തിന് അനുമതി ലഭിച്ച സ്വകാര്യകമ്പനി പണം വാരിയെറിഞ്ഞ് ആളുകളെ കയ്യിലെടുക്കുകയാണ്. എല്ലാ കക്ഷികളിലും ഖനനത്തെ അനുകൂലിക്കുന്നവരുണ്ട്. . ഇത് ഫലത്തില്‍ കേരളത്തിലെ ഏറ്റവും വലിയ അഖിലകക്ഷി അഴിമതി പ്രസ്ഥാനമാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.
ഖനനത്തെക്കുറിച്ച് വീണ്ടും വിദഗ്ധപഠനം നടത്തുന്നതില്‍ അര്‍ത്ഥമില്ല. കേന്ദ്രാനുമതി കിട്ടുംമുമ്പ് ഒരു പഠനം കൂടി നടത്താമെന്ന മട്ടിലാണ് യുഡിഎഫിന്റെ തീരുമാനം. യുഡിഎഫ് സര്‍ക്കാര്‍ അപകടത്തില്‍പെടരുതെന്നും ചീത്തപ്പേരുണ്ടാക്കരുതെന്നും കരുതുന്നത് കൊണ്ടാണ് താനിത് പറയുന്നതെന്നും സുധീരന്‍ പറഞ്ഞു.












Click it and Unblock the Notifications