കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

21 നിയമനിര്‍മാണങ്ങള്‍ക്ക് അനുമതി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നിയമ പരിഷ്കരണ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത 26 നിയമനിര്‍മാണ ബില്ലുകളില്‍ 21നും യു ഡി എഫ് അനുമതി നല്‍കിയതായി യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി അറിയിച്ചു.

വാടക നിയന്ത്രണ ബില്‍, വ്യവസായ തൊഴില്‍ ബില്‍ എന്നിവ സംബന്ധിച്ച് തീരുമാനമെടുക്കുന്നത് യു ഡി എഫ് ഉന്നതാധികാര സമിതി മാറ്റി വച്ചു.

2002 നവംബറില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും റിപ്പോര്‍ട്ടിന്മേല്‍ വിശദമായ ചര്‍ച്ച നടത്താനായില്ല. രാഷ്ട്രീയ അനുമതി ആവശ്യമായ ചില ശുപാര്‍ശകള്‍ കമ്മിഷന്റേതായുണ്ടായിരുന്നു.

രാഷ്ട്രീയ അനുമതി ലഭിച്ചതോടെ ബന്ധപ്പെട്ട വകുപ്പുകള്‍ കമ്മിഷന്റെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നിയമങ്ങള്‍ക്ക് രൂപം നല്‍കും. ഇനി ഇവയ്ക്ക് മന്ത്രിസഭാ അനുമതി കൂടിയേ ആവശ്യമുള്ളൂ. അനുമതി നല്‍കിയ നിയമനിര്‍മാണങ്ങളില്‍ നിയമവിരുദ്ധ മണല്‍വാരല്‍ നിരോധിക്കുന്നതിനുള്ള ബില്ലും സംസ്ഥാനാന്തര റബര്‍ത്തടി നീക്കം നിയന്ത്രിക്കുന്ന ബില്ലും ഉള്‍പ്പെടും.

ഏകീകൃത സര്‍വകലാശാലാ നിയമം സംബന്ധിച്ച് കെപിസിസി നിര്‍വാഹക സമിതിയില്‍ ഉയര്‍ന്ന ആശങ്കകള്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ ഉന്നതാധികാര സമിതി യോഗത്തില്‍ അറിയിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ എല്ലാ വിഭാഗത്തിന്റെയും താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി ഉറപ്പുനല്‍കിയിട്ടുണ്ട്.

കെപിസിസി ഉപസമിതിയുടെ പല നിര്‍ദേശങ്ങളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സര്‍വകലാശാലകളുടെ പ്രാതിനിധ്യ സ്വഭാവം സംബന്ധിച്ച് ആശങ്കകളുണ്ട്.

കശുവണ്ടി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പരിഹാരം കണ്ടെത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് തൊഴിലാളി യൂണിയനുകളുടെ യോഗം വിളിച്ചുചേര്‍ക്കുന്നതിന് വ്യവസായമന്ത്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.- ഉമ്മന്‍ചാണ്ടി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X