ഡോക്ടര്‍മാര്‍ രണ്ട് വര്‍ഷം കേരളത്തില്‍ വേണം
കോഴിക്കോട്: സംസ്ഥാനത്തെ എം ബി ബി എസ് ബിരുദധാരികള്‍ കേരളത്തിനകത്ത് രണ്ട് വര്‍ഷം സേവനം അനുഷ്ഠിക്കണമെന്നത് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍.
വിദേശത്ത് നിന്നും ഉന്നത പഠനം പൂര്‍ത്തിയാക്കി കേരളത്തിലേക്ക് തിരിച്ചെത്തുന്ന മെഡിക്കല്‍ ബിരുദധാരികള്‍ക്ക് ഇത് ബാധകമായിരിക്കും. മറ്റ് മെഡിക്കല്‍ നിയമങ്ങള്‍ ഏകോപിപ്പിച്ച് കേരള മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് നിയമത്തിന് രൂപം നല്‍കും. - മന്ത്രി പറഞ്ഞു.
സംസ്ഥാനതല ക്ഷയരോഗ നിയന്ത്രണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനം രണ്ട് വര്‍ഷത്തിനുള്ളില്‍ ക്ഷയരോഗമുക്തമാവുമെന്ന് മന്ത്രി പറഞ്ഞു.
കോഴിക്കോട്ടെ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മറ്റേണല്‍ ആന്റ് ചൈല്‍ഡ് ഹെല്‍ത്തില്‍ സ്വകാര്യ മെഡിക്കല്‍ ഷോപ്പിന് അനുമതി നല്‍കിയത് മുന്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ്. കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ ഷോപ്പ് അനുവദിച്ചത്. ഇപ്പോള്‍ ഈ മെഡിക്കല്‍ ഷോപ്പിനെതിരെ സമരം നടത്തുന്നത് രാഷ്ട്രീയപ്രേരണയാലാണെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications