സ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസും കുറയും
തിരുവനന്തപുരം: സംസ്ഥാനത്ത് സ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷന്‍ ഫീസിലും ഒക്ടോബര്‍ മുതല്‍ കാര്യമായ കുറവുണ്ടാവുമെന്ന് ഗ്രാമവികസന-രജിസ്ട്രേഷന്‍ മന്ത്രി സി. എഫ്. തോമസ് പറഞ്ഞു.
തിരുവനന്തപുരം പ്രസ് ക്ലബും പബ്ലിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റേഴ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ 16 ശതമാനം വരെയുണ്ടായിരുന്ന നികുതി നിരക്കുകള്‍ ആറ് ശതമാനമായി കുറയ്ക്കും. സ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ഫീസ്, സര്‍ചാര്‍ജ് എന്നിവയില്‍ ഇന്ത്യയില്‍ ഏറ്റവും കുറവുള്ള സംസ്ഥാനമാവും കേരളം.
സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില ഉടന്‍ പ്രഖ്യാപിക്കും. രജിസ്ട്രേഷന്‍ വകുപ്പിന്റെ എല്ലാ ഓഫീസുകളും അടുത്ത വര്‍ഷത്തോടെ കമ്പ്യൂട്ടര്‍വല്‍ക്കരിക്കും. ഇതോടെ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഒരു ദിവസം കൊണ്ട് ലഭ്യമാവും. രജിസ്ട്രേഷന്‍ ഓഫീസുകളിലെ കാലതാമസം ഒഴിവാവാന്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം സഹായിക്കും.
ഖാദി മേഖലയില്‍ 26-ാം സ്ഥാനത്തു നിന്ന് കേരളത്തിന് രണ്ടാം സ്ഥാനത്തേക്ക് ഉയരാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ നേട്ടമാണെന്ന് മന്ത്രി അവകാശപ്പെട്ടു. സ്വയം തൊഴില്‍ പദ്ധതികളിലൂടെ 2500 പേര്‍ക്ക് ഖാദി ബോര്‍ഡ് തൊഴില്‍ നല്‍കി.












Click it and Unblock the Notifications