20 യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റില്‍
തൃശൂര്‍: പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ മന്ത്രി ഡോ. എം.എ. കുട്ടപ്പന്‍ പങ്കെടുത്ത ഒരു ചടങ്ങ് തടസപ്പെടുത്താന്‍ ശ്രമിച്ചതിന് 20 ഭാരതീയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു.
പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ കമ്പ്യൂട്ടര്‍വത്കരിക്കുന്ന പരിപാടി മന്ത്രി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി.
വേട്ടുവ സമുദായത്തെ പട്ടിക ജാതികളുടെ ലിസ്റില്‍ നിന്ന് ഒഴിവാക്കിയതിലായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം.












Click it and Unblock the Notifications