പാകിസ്ഥാന് അല്‍ക്വെയ്ദ കേന്ദ്രം: അദ്വാനി
ചിക്കാഗോ: പാകിസ്ഥാന് അല്‍ക്വെയ്ദ തീവ്രവാദികളുടെ പ്രിയപ്പെട്ട കേന്ദ്രമാണെന്ന് ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി. ഇന്ത്യ മുന്കയ്യെടുക്കുന്ന സമാധാനശ്രമങ്ങളെ അവഗണിച്ചുകൊണ്ട് പാകിസ്ഥാന് ഇപ്പോഴും അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള തീവ്രവാദം തുടരുകയാണെന്നും അദ്വാനി പറഞ്ഞു.
യുഎസില്‍ പര്യടനം നടത്തുന്ന അദ്വാനി ചിക്കാഗോ കൗണ്‍സില്‍ ഓഫ് ഫോറിന് റിലേഷന്‍സില്‍ സദസ്സിനെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു. അന്താരാഷ്ട്ര തീവ്രവാദത്തിന്റെ പ്രധാന ഉറവിടം പാകിസ്ഥാന് തന്നെയാണ്. - അദ്വാനി ചൂണ്ടിക്കാട്ടി.
ഇന്ത്യയ്ക്കെതിരെ തീവ്രവാദപ്രവര്‍ത്തനം അഴിച്ചുവിടുന്ന പാകിസ്ഥാനിലെ എല്ലാ ഗ്രൂപ്പുകള്‍ക്കും അല്‍ ക്വെയ്ദയുമായി ബന്ധമുണ്ട്. ഇന്തോനേഷ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ ഉള്ള രാജ്യമാണ് ഇന്ത്യയെങ്കിലും, ഇന്ത്യയില്‍ നിന്നുള്ള അല്‍ക്വെയ്ദ ബന്ധമുള്ള ഒരു മുസ്ലിം ഗ്രൂപ്പിനെയും പിടികൂടാന്‍ യുഎസിന് കഴിഞ്ഞില്ല. - അദ്വാനി പറഞ്ഞു.