ഇരട്ട പൗരത്വ നിയമം ഉടന്‍: അദ്വാനി
ചിക്കാഗോ: വിദേശ ഇന്ത്യക്കാര്‍ക്ക് ഇരട്ട പൗരത്വം നല്‍കുന്നതു സംബന്ധിച്ച നിയമം ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പായി കൊണ്ടുവരുമെന്ന് ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി പറഞ്ഞു.
ജൂണ്‍ 13 വെള്ളിയാഴ്ച ചിക്കാഗോയില്‍ അമേരിക്കന്‍ ഇന്ത്യക്കാരുടെ ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ ഇപ്പോള്‍ സ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണനയിലാണ്. രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ കമ്മിറ്റിയുടെ പ്രതികരണം അറിവാകും. ഇതിന് ശേഷം പാര്‍ലമെന്റിന്റെ രണ്ട് സഭകളും ബില്‍ അംഗീകരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അത്താഴവിരുന്ന് സല്‍ക്കാരത്തില്‍ ആയിരത്തിലേറെ അമേരിക്കന്‍ ഇന്ത്യക്കാര്‍ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications