എല്‍ടിടിഇ ചര്‍ച്ച തുടരണമെന്ന് യുഎസ്
കൊളംബോ: സമാധാന ചര്‍ച്ചകള്‍ ബഹിഷ്കരിക്കുന്ന നടപടി പിന്‍വലിച്ച് തമിഴ് പുലികള്‍ ശ്രീലങ്ക സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ തുടരണമെന്ന് യു എസ് ആവശ്യപ്പെട്ടു.
ടോക്കിയോവില്‍ ഈയാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ നിന്ന് മാറിനില്‍ക്കുന്നതിലൂടെ എല്‍ടിടിഇ ഒരു പ്രധാന അവസരം നഷ്ടപ്പെടുത്തുകയാണെന്ന് യുഎസ് എംബസി പറഞ്ഞു.
അടുത്തിടെയിടെ പുറപ്പെടുവിച്ച വാര്‍ത്താ കുറിപ്പില്‍ പുലികള്‍ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങള്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ ഉന്നയിക്കുകയാണ് ചെയ്യേണ്ടത്. ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട പ്രശ്നങ്ങളാണ് എല്‍ ടി ടി ഇ ഉന്നയിച്ചുവരുന്നത്.
ജപ്പാന്‍, നോര്‍വെ, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങളും കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് എല്‍ടിടി ഇയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെയുടെ പാര്‍ട്ടിയായ പീപ്പിള്‍സ് അലയന്‍സ് ശ്രീലങ്ക ഒരു യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് യുഎസ് എംബസിയുടെ പ്രസ്താവന.
ശ്രീലങ്കയിലെ വംശീയപ്രശ്നത്തില്‍ ജപ്പാന്‍, യുഎസ് തുടങ്ങിയ വന്‍ ശക്തികള്‍ ഇടപെടുന്നതില്‍ എല്‍ടിടിഇ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈയിടെ ശ്രീലങ്കന്‍ പട്ടാളത്തിന് ചില ആയുധങ്ങളും സൈനികപരിശീലനവും യുഎസ് നല്കിയതിലും എല്‍ടിടിഇയ്ക്ക് അമര്‍ഷമുണ്ട്.












Click it and Unblock the Notifications