രാഷ്ട്രപതി കശ്മീരിലേക്ക്
ദില്ലി: രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം ജമ്മുകശ്മീര്‍ സന്ദര്‍ശിക്കുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ രാഷ്ട്രപതി കശ്മീര്‍ സന്ദര്‍ശിക്കുന്നത്.
ജൂണ്‍ 25,26 തീയതികളിലാണ് രാഷ്ട്രപതി കശ്മീര്‍ സന്ദര്‍ശിക്കുക. ജമ്മുകശ്മീര്‍ സര്‍വകലാശാലയുടെ ബിരുദദാനച്ചടങ്ങില്‍ അദ്ദേഹം സംബന്ധിയ്ക്കും. ജമ്മുകശ്മീരിലെ പൊലീസിലെ മികച്ച സേവനം നല്കിയവര്‍ക്ക് അദ്ദേഹം മെഡലുകള്‍ സമ്മാനിയ്ക്കും.
ജമ്മുവിലേയും കശ്മീരിലെയും കുട്ടികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ജമ്മു കശ്മീരിലെ എംഎല്‍എമാരുമായും രാഷ്ട്രപതി പ്രത്യേകം സംഭാഷണം നടത്തും.












Click it and Unblock the Notifications