മധുമിതക്കേസ് സിബിഐയ്ക്ക് വിടാം: മായാവതി
ലഖ്നോ: മധുമിത വധക്കേസ് സിബിഐയ്ക്ക് വിടാന്‍ താന്‍ തയ്യാറാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി. മധുമിതയുടെ വീട്ടുകാര്‍ സിബിഐ അന്വേഷണം വേണമെന്ന് എഴുതിത്തന്നാല്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടാമെന്നും മായാവതി പറഞ്ഞു.
ജൂണ്‍ 14 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മായാവതി. ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതും മധുമിതയുടെ വീട്ടുകാരുടെ ആവശ്യപ്രകാരമാണ്. അടുത്ത നാല് ദിവസത്തിനുള്ളില്‍ ക്രൈംബ്രാഞ്ച് അവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.- മായാവതി പറഞ്ഞു.
ഈ കേസില്‍ നിഷ്പക്ഷ അന്വേഷണം നടക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിയ്ക്കുന്നു. ആരും കേസന്വേഷണത്തില്‍ ഇടപെടരുതെന്നും സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. - മായാവതി പറഞ്ഞു.












Click it and Unblock the Notifications