ഇറാഖിലേക്ക് സേനയെ അയയ്ക്കരുത്: മുലായം
ദില്ലി: യുഎന്‍ അനുമതി ഇല്ലാതെ ഇന്ത്യ ഇറാഖിലേക്ക് സേനയെ അയയ്ക്കരുതെന്ന് സമാജ്വാദി പാര്‍ട്ടി. ദേശീയപ്രാധാന്യമുള്ള ഈ പ്രശ്നത്തില്‍ തീരുമാനമെടുക്കാന്‍ ഒരു സര്‍വകക്ഷിയോഗം വിളിയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.
ജൂണ്‍ 14 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇന്ത്യന്‍ സേനയെ ഇറാഖിലേക്ക് അയയ്ക്കുന്ന കാര്യത്തില്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി യുഎസ് സമ്മര്‍ദ്ദത്തിന് വഴങ്ങുകയായിരുന്നെന്നും ഇത് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് കളങ്കമേല്പിച്ചുവെന്നും മുലായംസിംഗ് യാദവ് പറഞ്ഞു.
ഇറാഖിലേക്ക് സേനയെ അയയ്ക്കാമെന്ന് യുഎസില്‍ വച്ചുതന്നെ അദ്വാനി വാക്കുനല്കി. ഒരു സര്‍ക്കാര്‍ പോലുമില്ലാത്ത, യുഎസ് ഭരിയ്ക്കുന്ന ഒരു രാജ്യത്തിലേക്ക് എന്തിനാണ് ഇന്ത്യ സൈന്യത്തെ അയയ്ക്കുന്നത്?നേരത്തെ ലങ്കയിലേക്ക ് സൈന്യത്തെ അയച്ച് നാണം കെട്ട ചരിത്രം മറക്കരുത്- മുലായം സിംഗ് പറഞ്ഞു.












Click it and Unblock the Notifications