ചെന്നൈ പൊലീസ് പുനലൂരില്‍
പുനലൂര്‍: പ്രസാദ് വധക്കേസില്‍ തെളിവുകള്‍ തേടി ചെന്നൈ പൊലീസ് പുനലൂരില്‍ എത്തി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വെങ്കട്ടരാമന്റെ നേതൃത്വത്തില്‍ അഞ്ചംഗസംഘമാണ് പുനലൂരില്‍ തമ്പടിക്കുന്നത്. സംഘത്തില്‍ ഒരു വനിതാ സബ്ഇന്‍സ്പെക്ടറും ഒരു വനിതാ കോണ്‍സ്റബിളും ഉണ്ട്.
കഴിഞ്ഞ ദിവസം ഇവര്‍ ഇന്ദിരയുടെ പുനലൂരിലുള്ള കുടുംബവീട്, മൂത്ത സഹോദരി നിര്‍മ്മലയുടെ വീട്, നഗരസഭാ ഓഫീസ് എന്നിവിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. പ്രസാദ് സെബാസ്റ്യന്റെ വീട്ടിലും പോയി.
ഇന്ദിരയുടെ അമ്മ ശോശാമ്മ, നിര്‍മ്മല എന്നിവരെ ചോദ്യം ചെയ്തു. പൊതുജനങ്ങളില്‍ നിന്നും ചില നഗരസഭാ കൗണ്‍സിലര്‍മാരില്‍ നിന്നും പൊലീസ് പ്രസാദിനെക്കുറിച്ചുള്ള വിവരം ചോദിച്ചറിഞ്ഞു. പ്രസാദിന്റെ ഡയറിക്കുറിപ്പുകളും ചെന്നൈ പൊലീസ് പരിശോധിയ്ക്കും. ഇന്ദിരയും പ്രസാദും തമ്മില്‍ കത്തിടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്ന് കണ്ടുപിടിക്കുകയാണ് ലക്ഷ്യം.
അതേ സമയം കേസന്വേഷണത്തില്‍ പൊലീസ് അനാസ്ഥകാണിക്കുന്നതായി വട്ടീയൂര്‍ക്കാവ് പൊലീസ് സബ് ഇന്‍സ്പെക്ടറും പ്രസാദിന്റെ സഹോദരനുമായ പ്രദീപ് പറഞ്ഞു. കേസില്‍ മുഖ്യപ്രതിയായി പൊലീസ് തന്നെ ചൂണ്ടിക്കാട്ടുന്ന ആനന്ദിനെ ഇതുവരെ അറസ്റ ് ചെയ്തിട്ടില്ല. ഇതും ദുരൂഹതയുണര്‍ത്തുന്നു. കേസില്‍ നിന്ന് ഇന്ദിരയെയും ആനന്ദിനെയും രക്ഷിയ്ക്കാന്‍ ഉന്നതതല നീക്കം നടക്കുന്നതായും ആരോപണമുണ്ട.്












Click it and Unblock the Notifications