വസ്തുനികുതി കൂട്ടുന്നു
നെടുമ്പാശേരി: സംസ്ഥാനത്ത് വസ്തുനികുതി നിരക്ക് കൂട്ടുമെന്ന് തദ്ദേശസ്വയംഭരണമന്ത്രി ചെര്‍ക്കളം അബ്ദുള്ള അറിയിച്ചു.
ഒക്ടോബര്‍ ഒന്ന് മുതല്‍ പുതുക്കിയ നികുതി നിലവില്‍ വരും. 10 മുതല്‍ 25 ശതമാനം വരെയാണ് നികുതി കൂട്ടിയിരിക്കുന്നത്.
പഞ്ചായത്തുകളില്‍ ചതുരശ്രമീറ്ററിന് രണ്ടു രൂപ മുതല്‍ അഞ്ച് രൂപ വരെയും മുനിസിപ്പാലിറ്റികളില്‍ മൂന്ന് മുതല്‍ ഏഴ് രൂപ വരെയും കോര്‍പ്പറേഷനുകളില്‍ ഏഴ് മുതല്‍ പത്ത് രൂപ വരെയുമാണ് നികുതി കൂട്ടിയിരിക്കുന്നത്.
96ന് ശേഷം ആദ്യമായാണ് വസ്തുനികുതി കൂട്ടുന്നതെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications