കോവളത്തും മാവേലിക്കരയിലും വൃദ്ധഭവനം
തിരുവനന്തപുരം: വിദേശ മലയാളികളുടെ അച്ഛനമ്മമാരുടെ പരിചരണത്തിനായി കോവളത്തും മാവേലിക്കരയിലും പൈതൃക ഭവനങ്ങള്‍ തുടങ്ങുമെന്ന് പ്രവാസി ക്ഷേമ മന്ത്രി എം. എം. ഹസ്സന്‍ അറിയിച്ചു.
തിരുവനന്തപുരം പ്രസ് ക്ലബില്‍ മീറ്റ് ദ മിനിസ്റര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വിദേശ മലയാളി ഗ്രൂപ്പുകളുമായി സഹകരിച്ച് നോര്‍ക്കയാണ് പൈതൃക ഭവനങ്ങള്‍ സ്ഥാപിക്കുന്നത്. കോവളത്തെ പൈതൃകഭവനത്തിന് അമേരിക്കയിലെ ഒരു ഗ്രൂപ്പാണ് സഹകരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയില്‍ പൈതൃക ഭവനം സ്ഥാപിക്കുന്നതിന് ഗള്‍ഫിലെ ഒരു വിദേശ മലയാളി ഒരു കോടി രൂപ ചെലവിടും.
വിദേശ മലയാളികളുടെ ഒരു ഡാറ്റാ ബാങ്ക് ഉണ്ടാക്കും. വിവരം ശേഖരിക്കുന്നതിനായി 10 കോടി രൂപ ചെലവഴിക്കും.












Click it and Unblock the Notifications