മാറാട്: 16ന് വിഎച്ച്പി ധര്‍ണ
തിരുവനന്തപുരം: മാറാട് സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജൂണ്‍ 16ന് വിഎച്ച്പി സെക്രട്ടറിയേറ്റ് ധര്‍ണ നടത്തും.
കേസരി സ്മാരക ട്രസ്റില്‍ നടത്തിയ മീറ്റ് ദ പ്രസ് പരിപാടിയില്‍ വിഎച്ച്പി സംസ്ഥാന ഓര്‍ഗനൈെസിംഗ് സെക്രട്ടറി കുമ്മനം രാജശേഖരനാണ് ഇക്കാര്യം അറിയിച്ചത്.
ജൂണ്‍ 20ന് ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും. സംസ്ഥാന സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധ സമീപനത്തില്‍ പ്രതിഷേധിച്ച് വിവിധ ഹിന്ദു സംഘടനകളുമായി ചേര്‍ന്ന് വിഎച്ച്പി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും.
മാറാട് കൂട്ടക്കൊലയെ കുറിച്ച് ക്രൈം ബ്രാഞ്ച് നടത്തുന്ന അന്വേഷണം നാടകം മാത്രമാണ്. കൂട്ടക്കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ഥ വ്യക്തികളെയും സംഘടനകളെയും കണ്ടെത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആത്മാര്‍ഥ ശ്രമമുണ്ടായിട്ടില്ല.
സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുമായി സഹകരിക്കുന്ന പ്രശ്നമില്ല. അത്തരം സമിതികളില്‍ തങ്ങള്‍ക്ക് വിശ്വാസമില്ല. -- കുമ്മനം പറഞ്ഞു.












Click it and Unblock the Notifications