പ്രസാദിന്റെ മൃതദേഹം നാട്ടിലെത്തിക്കും
ചെന്നൈ: തിരുവള്ളൂരിനടുത്ത് കൊലചെയ്യപ്പെട്ട പുനലൂര്‍ നഗരസഭാ പ്രതിപക്ഷ നേതാവ് പ്രസാദിന്റെ മൃതദേഹം ജൂണ്‍ 14 ശനിയാഴ്ച നാട്ടിലെത്തിക്കും.
മെയ് 27ന് കാണാതായ പ്രസാദിന്റെ മൃതദേഹം ചെന്നൈയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള തിരുവള്ളൂരില്‍ കണ്ടെത്തുകയായിരുന്നു. അജ്ഞാതമൃതദേഹമെന്ന് കരുതി തൊട്ടടുത്ത ദിവസം പോസ്റ ്മോര്‍ട്ടം നടത്തി സംസ്കരിച്ചു. പിന്നീട് ബന്ധുക്കള്‍ക്ക് സംശയം തോന്നി വീണ്ടും പുറത്തെടുത്ത് പരിശോധിച്ചപ്പോള്‍ അത് പ്രസാദിന്റെ മൃതദേഹമാണെന്ന് തിരിച്ചറിയുകയായിരുന്നു.
പ്രസാദിനെ വാടകക്കൊലയാളികള്‍ കൊന്ന് വലിച്ചെറിയുകയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് പിടികൂടി.
മൃതദേഹം ജൂണ്‍ 14 ശനിയാഴ്ച ആരിയങ്കാവില്‍ എത്തുന്ന മൃതദേഹം രാവിലെ ബന്ധുക്കള്‍ ഏറ്റുവാങ്ങും. പിന്നീട് വാഹനങ്ങളുടെ അകമ്പടിയോടെ പുനലൂരിലെത്തിച്ച് സംസ്കരിയ്ക്കും.












Click it and Unblock the Notifications