കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പകല്‍ ബാങ്കില്‍ നിന്ന് ലക്ഷങ്ങള്‍ കവര്‍ന്നു

  • By Staff
Google Oneindia Malayalam News

തൃശൂര്‍: നഗരത്തിലെ ധനലക്ഷ്മി ബാങ്കിന്റെ പ്രധാന ഓഫീസില്‍ നിന്ന് പട്ടാപ്പകല്‍ ലക്ഷങ്ങള്‍ കൊള്ളയടിച്ചു. ബാങ്കിലുണ്ടായിരുന്ന ജീവനക്കാരെയും ഗണ്‍മാനെയും കബളിപ്പിച്ചാണ് മൂന്ന് പേര്‍ പണം തട്ടിയതെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.

കാഷ് കൗണ്ടറിന് പിന്നിലെ കാഷ് കാബിനരികിലെത്തി അവിടെ നിന്ന് കവര്‍ച്ചക്കാര്‍ പണമെടുക്കുകയായിരുന്നു. കവര്‍ച്ച നടക്കുമ്പോള്‍ എല്ലാ ജീവനക്കാരും ബാങ്കിലുണ്ടായിരുന്നു. കാഷ് കൗണ്ടറുകളില്‍ കാഷ്യര്‍മാരും ഉണ്ടായിരുന്നു.

ജീവനക്കാരെന്ന മട്ടില്‍ മൂന്ന് പേര്‍ കാഷ് കാബിനിലെത്തി പണമെടുക്കുകയായിരുന്നു. രാവിലെ ലോക്കറില്‍ നിന്നെടുത്ത ലക്ഷങ്ങള്‍ കാഷ് കാബിനിലുണ്ടായിരുന്നു. ജീവനക്കാരെല്ലാവരും ബാങ്കിലുണ്ടായിരിക്കെ എങ്ങനെയാണ് ജീവനക്കാര്‍ക്ക് നിയന്ത്രിതമായ പ്രവേശനം അനുവദിക്കുന്ന കാഷ് കാബിനില്‍ കവര്‍ച്ചക്കാര്‍ പ്രവേശിച്ചതെന്ന് വ്യക്തമല്ല.

കവര്‍ച്ചക്കാര്‍ പോയതിന് ശേഷമാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നഗരത്തില്‍ വ്യാപകമായ തിരച്ചില്‍ നടത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X