ഗ്രൂപ്പിസം പാര്‍ട്ടിയെ നശിപ്പിക്കുന്നു: വക്കം
തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോരില്ലായിരുന്നുവെങ്കില്‍ യു ഡി എഫ് സര്‍ക്കാരിന് കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാവുമായിരുന്നുവെന്ന് നിയമസഭാ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍.
ജൂണ്‍ 16ന് തുടങ്ങുന്ന മണ്‍സൂണ്‍ കാല നിയമസഭാ സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്പീക്കര്‍.
ഗ്രൂപ്പ് പോര് പാര്‍ട്ടിയെ നശിപ്പിക്കുകയാണ്. പാര്‍ട്ടിയില്‍ ഗ്രൂപ്പിസമില്ലായിരുന്നുവെങ്കില്‍ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ സര്‍ക്കാരിന് കൂടുതല്‍ ശക്തമായി മുന്നോട്ടുപോവാനാവുമായിരുന്നു.
പാര്‍ട്ടിയില്‍ താന്‍ ഒരു ഗ്രൂപ്പ് രൂപീകരിക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് വക്കം പുരുഷോത്തമന്‍ ഇങ്ങനെ പ്രതികരിച്ചു: ഗ്രൂപ്പിസം മൂലം കഴിവും യോഗ്യതയുമുണ്ടായിട്ടും അവഗണിക്കപ്പെടുകയും സ്ഥാനങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്നവരുടെ ഒരു ഐക്യം മാത്രമായിരിക്കും അത്.
തങ്ങള്‍ പാര്‍ട്ടിയോടും ഹൈക്കമാന്റിനോടും കൂറുള്ളവരാണ്. ഏതെങ്കിലും നേതാവിനോട് തങ്ങള്‍ക്ക് കൂറില്ല. ഒരു പ്രത്യേക നേതാവിനോട് കൂറുണ്ടോയെന്നതാണ് സ്ഥാനങ്ങള്‍ കിട്ടാനുള്ള ഇപ്പോഴത്തെ യോഗ്യത, കഴിവുണ്ടോയെന്നതല്ല.
സംസ്ഥാനത്തെ പാര്‍ട്ടിയിലെ ഈ അനാരോഗ്യകരമായ പ്രവണത ഹൈക്കമാന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പദവികളും സ്ഥാനങ്ങളും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ടിക്കറ്റുകളും നല്‍കുന്നതിനെ തങ്ങള്‍ എതിര്‍ക്കും.- -അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications