ട്രോളിംഗ് നിരോധനം ലംഘിക്കാന്‍ നീക്കം
കൊച്ചി: ജൂണ്‍ 14 ശനിയാഴ്ച അര്‍ധരാത്രി ആരംഭിക്കുന്ന മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം തീരപ്രദേശത്ത് വീണ്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കും. നിരോധനം ലംഘിച്ച് കാരിയര്‍ വള്ളങ്ങള്‍ കടലിലിറക്കാനാണ് മത്സ്യത്തൊഴിലാളി യൂണിയന്റെയും കേരള മത്സ്യത്തൊഴിലാളി ഐക്യവേദിയുടെയും നീക്കം.
കാരിയര്‍ വള്ളങ്ങള്‍ കടലിലിറക്കരുതെന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ ഉപയോഗിച്ച് പിടിക്കുന്ന മത്സ്യം കരയിലെത്തിക്കാനാണ് കാരിയര്‍ വള്ളങ്ങള്‍ ഉപയോഗിക്കുന്നത്. നാടന്‍ വള്ളങ്ങളോടൊപ്പം കാരിയര്‍ വള്ളങ്ങളും വിലക്ക് ലംഘിച്ച് കടലിലിറക്കുമെന്ന് മത്സ്യത്തൊഴിലാളി യൂണിയന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും പതിനഞ്ച് ദിവസത്തോളം നടപ്പിലാക്കുന്ന ട്രോളിംഗ് നിരോധനം മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാഴ്ത്തുകയാണെന്ന് മത്സ്യത്തൊഴിലാളി യൂണിയനും കേരള മത്സ്യത്തൊഴിലാളി ഐക്യവേദിയും പറയുന്നു.
അതേ സമയം നിബന്ധന അനുസരിച്ച് കാരിയര്‍ വള്ളങ്ങള്‍ കടലിലിക്കേണ്ടതില്ലെന്നാണ് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ തീരുമാനം. കാരിയര്‍ വള്ളങ്ങളില്ലെങ്കിലും മത്സ്യബന്ധനം നടത്താമെന്നാണ് ഫെഡറേഷന്റെ നിലപാട്.
ബോട്ട് ഉടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെ അവരും നിയമലംഘനത്തിന്റെ പാതയിലാണ്. കൊല്ലത്ത് നിന്ന് ബോട്ടുകള്‍ കടലിലിറക്കാനാണ് ബോട്ടുടമകളുടെ ീതരുമാനം.












Click it and Unblock the Notifications