Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍സ്റബിള്‍ വിനയയെ പിരിച്ചുവിട്ടു

കല്പറ്റ: വനിതാ പൊലീസുകാരോടുള്ള വിവേചനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ മാനന്തവാടി പൊലീസ് സ്റേഷനിലെ കോണ്‍സ്റബിള്‍ വിനയയെ പിരിച്ചുവിട്ടു.

അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് വിനയയെ പിരിച്ചുവിട്ടത്. വിനയയെ പിരിച്ചുവിട്ടതായി അറിയിക്കുന്ന വയനാട് ജില്ലാ സൂപ്രണ്ട് യു. എന്‍. നടേശന്റെ ഉത്തരവ് വിനയയ്ക്ക് ലഭിച്ചു.

അച്ചടക്ക ലംഘനത്തിന് പിരിച്ചുവിടാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് എസ് പി നേരത്തെ വിനയയ്ക്ക് നോട്ടീസയച്ചിരുന്നു. നോട്ടീസിനെതിരെ വിനയ ഹൈക്കോടിയെ സമീപിച്ചെങ്കിലും നോട്ടീസിന് മറുപടി നല്‍കാനുള്ള നിര്‍ദേശമാണ് കോടതിയില്‍ നിന്നുണ്ടായത്.

പൊലീസ് സേനയില്‍ സ്ത്രീകളോടുള്ള പല വിവേചനങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തിയ വിനയയ്ക്കെതിരെ പൊലീസ് അധികൃതര്‍ സ്വീകരിച്ചുവന്ന നടപടികള്‍ ഒടുവില്‍ പിരിച്ചുവിടലിലാണ് കലാശിച്ചത്.

2002 ജനവരിയില്‍ കണ്ണൂരില്‍ നടന്ന സംസ്ഥാന പൊലീസ് കായിക മേളയില്‍ വനിതാ പൊലീസുകാരുടെ പോയിന്റ് കണക്കിലെടുക്കാത്തതില്‍ പ്രതിഷേധിച്ച് വിനയ ട്രാക്കില്‍ കിടന്നിരുന്നു. അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന് ആരോപിച്ച് വിനയയെ സസ്പെന്റ് ചെയ്തു. സസ്പെന്‍ഷനെതിരെ വിനയ ഹൈക്കോടതിയെ സമീപിച്ചു. നടപടി നീതികരിക്കാനാവാത്തതാണെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വിനയയെ സര്‍വീസില്‍ തിരിച്ചെടുത്തു. തുടര്‍ന്നാണ് വിനയയെ പിരിച്ചുവിടാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് എസ്പി നോട്ടീസ് നല്‍കിയത്.

പൊലീസ് അധികൃതര്‍ക്കെതിരെ വിനയ നല്‍കിയ പല കേസുകളും ഇപ്പോഴും കോടതിയുടെ പരിഗണനയിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+