കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ടിടിഇ സ്വന്തം കപ്പല്‍ തകര്‍ത്തു

  • By Staff
Google Oneindia Malayalam News

കൊളംബോ: തമിഴ്പുലികള്‍ സ്വന്തം കപ്പല്‍ സ്ഫോടനത്തിലൂടെ തകര്‍ത്തു. കപ്പല്‍ പിടിച്ചെടുക്കാനുള്ള ശ്രീലങ്കന്‍ സേനയുടെ ശ്രമം പരാജയപ്പെടുത്താനാണ് തമിഴ് പുലികള്‍ കപ്പല്‍ സ്ഫോടനത്തിലൂടെ തകര്‍ത്തത്. 12ഓളം തമിഴ് പുലികള്‍ ഉണ്ടായിരുന്ന ഈ കപ്പല്‍ പിടിച്ചെടുക്കാന്‍ ശ്രീലങ്കന്‍ നാവിക സേന ശ്രമം നടത്തിയിരുന്നു. ശ്രീലങ്കന്‍ നാവികസേനയുടെ ബോട്ട് അടുത്തെത്തും മുമ്പ് തമിഴ് പുലികള്‍ കപ്പല്‍ സ്ഫോടനത്തിലൂടെ തകര്‍ത്തു. കപ്പലിനുള്ളില്‍ ആയുധങ്ങള്‍ ഉള്ളതിനാലാണ് കപ്പല്‍ തകര്‍ത്തതെന്നറിയുന്നു. കപ്പലിനുള്ളിലുണ്ടായിരുന്ന 12 തമിഴ് തീവ്രവാദികള്‍ നീന്തിരക്ഷപ്പെട്ടു.

കപ്പലിനുള്ളിലെ ആയുധങ്ങള്‍ കണ്ടെടുത്ത് എല്‍ടിടിഇയുടെ ഭീകരമുഖം അന്താരാഷ്ട്ര തലത്തില്‍ തന്നെ തുറന്നുകാട്ടാനായിരുന്നു ശ്രീലങ്കന്‍ നാവികസേനയുടെ ശ്രമം. പക്ഷെ ശ്രമം തമിഴ് പുലികള്‍ വിദഗ്ധമായി തടഞ്ഞു.

ഇതോടെ എല്‍ടിടിഇയും ശ്രീലങ്കന്‍ സേനയും തമ്മിലുള്ള സമാധാനശ്രമങ്ങള്‍ തകിടം മറിയുമെന്ന് കരുതുന്നു. ഏപ്രില്‍ 21 മുതല്‍ തമിഴ് പുലികള്‍ സമാധാനസംഭാഷണങ്ങളില്‍ നിന്ന ് വിട്ടുനില്ക്കുകയായിരുന്നു.

ഇതിനിടെ ഒരു തമിഴ് ഗ്രൂപ്പ് തീവ്രവാദി നേതാവ് വെടിയേറ്റ് മരിച്ചു. ഇന്ത്യയുമായി ചായ്വുള്ള ഈളം പീപ്പിള്‍സ് റവലൂഷനറി ഫ്രണ്ട് നേതാവ് സുബ്രതനാണ് കൊല്ലപ്പെട്ടത്. ആരോ ഒളിഞ്ഞു നിന്ന് വെടിവയ്ക്കുകയായിരുന്നു. തമിഴ് തീവ്രവാദി ഗ്രൂപ്പുകള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായാണ് സുബ്രതന്‍ കൊല്ലപ്പെട്ടതെന്ന് കരുതുന്നു. ശ്രീലങ്കന്‍ സേനയുമായി വെടിനിര്‍ത്തലിന് ശേഷം ഇതുവരെ തമിഴ് ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ 30 തമിഴ് തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X