ഹംപിയില്‍ റണ്‍വേ സ്ഥാപിയ്ക്കുന്നു
ബാംഗ്ലൂര്‍: കര്‍ണ്ണാടകത്തില്‍ വിദേശ ടൂറിസ്റുകളെ ഏറ്റവുമധികം ആകര്‍ഷിയ്ക്കുന്ന ഹംപിയില്‍ റണ്‍വേ സ്ഥാപിയ്ക്കുന്നു.
5,000 അടി ദൈര്‍ഘ്യമുള്ള റണ്‍വേ സ്ഥാപിയ്ക്കാനാണ് നീക്കം. ഇതിനുള്ള ഭൂമി കണ്ടെത്തിക്കഴിഞ്ഞതായി കര്‍ണാടക ടൂറിസം ഡവലപ്മെന്റ് കോര്‍പറേഷന്‍ എംഡി വന്ദിത ശര്‍മ്മ പറഞ്ഞു.
പഴയ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപിയില്‍ പഴയകാലപ്രതാപത്തിന്റെ ഒട്ടേറെ കെട്ടിടാവശിഷ്ടങ്ങള്‍ ബാക്കിയുണ്ട്. ലോക പൈതൃക സ്ഥലങ്ങളില്‍ ഒന്നാണ് ഹംപി. റണ്‍വേ സ്ഥാപിയ്ക്കുന്നതോടെ ഇവിടെ വിമാനങ്ങള്‍ക്ക ് നേരിട്ട് വന്നിറങ്ങാനും പോകാനും കഴിയും.












Click it and Unblock the Notifications