ഞാന്‍ സ്ഥാനമൊഴിയില്ല: നാരായണമൂര്‍ത്തി
ബാംഗ്ലൂര്‍: ഇന്‍ഫോസിസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും താന്‍ രാജിവയ്ക്കില്ലെന്ന് നാരായണമൂര്‍ത്തി. ഇന്‍ഫോസിസിന്റെ 22ാം വാര്‍ഷിക പൊതുയോഗത്തിലാണ് ചെയര്‍മാന്‍ നാരായണമൂര്‍ത്തി ഇക്കാര്യം വ്യക്തമാക്കിയത്.
നയതന്ത്രപ്രാധാന്യമുള്ള ഒരു പദവി ഏറ്റെടുക്കാനായി നാരായണമൂര്‍ത്തി ഇന്‍ഫോസിസ് ചെയര്‍മാന്‍ സ്ഥാനവും സ്ഥാപനത്തിന്റെ രക്ഷാകര്‍തൃപദവിയും ഒഴിയുമെന്ന് അഭ്യ ൂഹമുണ്ടായിരുന്നു. ഇത് നാരായണമൂര്‍ത്തി നിഷേധിച്ചു.
തനിക്ക് 60 വയസ്സ് തികയുന്ന 2006 ആഗസ്ത ് വരെ താന്‍ ഇന്‍ഫോസിസ് ചെയര്‍മാന്‍-രക്ഷാകര്‍തൃ പദവികളില്‍ തുടരുമെന്നും നാരായണമൂര്‍ത്തി പറഞ്ഞു. എനിയ്ക്ക് ഇപ്പോള്‍ 56 വയസ്സും പത്ത് മാസവും പ്രായമായി. ഞാന്‍ മാനസികമായും ശാരീരികമായും അശക്തനാകുന്നതുവരെ ഇന്‍ഫോസിസ് ചെയര്‍മാന്‍ സ്ഥാനത്ത് തുടരും.- നാരായണമൂര്‍ത്തി പറഞ്ഞു.












Click it and Unblock the Notifications