സമിതിയെ നിര്‍ദേശിച്ചത് ഞാന്‍: എ.സി.ജോസ്
ആലപ്പുഴ: കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ കരിമണല്‍ ഖനന പദ്ധതി സംബന്ധിച്ച് വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടത് താനാണെന്ന് എ. സി. ജോസ് എം പി പറഞ്ഞു.
സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടത് വി. എം. സുധീരനാണെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
സമിതിയെ നിയോഗിക്കണമെന്ന ആവശ്യത്തോട് സുധീരന്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു. പിന്നീട് കെ പി സി സി പ്രസിഡന്റ് സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചു.
കെ പി സി സി സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പദ്ധതിക്കെതിരെ സുധീരന്‍ സമരം തുടരുന്നത് ശരിയല്ല. കരിമണല്‍-കടല്‍ മണല്‍ ഖനനം വേണ്ടതാണ്. വിദേശരാജ്യങ്ങളില്‍ കടല്‍ മണല്‍ ശുദ്ധീകരിച്ച് ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications