കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ ഇന്ത്യക്കാര്‍ക്കായി ബാങ്ക് തുടങ്ങുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: വിദേശ ഇന്ത്യക്കാര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരു സഹകരണ ബാങ്ക് തുടങ്ങുന്നു. എന്‍ആര്‍ഐ കോ ഓപ്പറേറ്റീവ് ബാങ്ക് എന്ന് പേരിട്ടിരിക്കുന്ന ബാങ്ക് 2004 മാര്‍ച്ചോടെ നിലവില്‍വരും.

ഇന്ത്യയില്‍ ആദ്യമായി വിദേശ ഇന്ത്യക്കാര്‍ക്കായി ഒരു ബാങ്ക് തുടങ്ങുന്നതെന്ന് സഹകരണമന്ത്രി എം. വി. രാഘവന്‍ പറഞ്ഞു. തിരുവനന്തപുരത്തായിരിക്കും ബാങ്കിന്റെ ആസ്ഥാനം. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ബാങ്ക് ശാഖകളുണ്ടായിരിക്കും.

സംസ്ഥാന സര്‍ക്കാരിനായിരിക്കും ബാങ്കിന്റെ ഭൂരിപക്ഷം ഓഹരികളും. വിദേശ ഇന്ത്യക്കാര്‍ക്ക് ബാങ്കിന്റെ ഓഹരി വില്‍ക്കും. തുടക്കത്തില്‍ 10 കോടിയായിരിക്കും ബാങ്കിനുണ്ടാവുക.

ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിന് പുറത്ത് ശാഖകള്‍ തുടങ്ങും. ബാങ്ക് തുടങ്ങുന്നതിനായി അടുത്തുതന്നെ റിസര്‍വ് ബാങ്കിന് അപേക്ഷ നല്‍കും. വിദേശമലയാളികള്‍ക്ക് ബാങ്കില്‍ നിന്നും വീട് വയ്ക്കുന്നതിനും വിദ്യാഭ്യാസത്തിനുമായി വായ്പ നല്‍കും.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിച്ച അതേ രീതിയിലായിരിക്കും ബാങ്ക് രൂപീകരിക്കുക. ബാങ്ക് തുടങ്ങുന്നതിനുള്ള ഫണ്ടിനായി തന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഗള്‍ഫ് നാടുകള്‍ സന്ദര്‍ശിക്കുമെന്ന് രാഘവന്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X